Share this Article
News Malayalam 24x7
കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചും കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മർദനം
വെബ് ടീം
10 hours 19 Minutes Ago
1 min read
son-attacks-father

പട്ടണക്കാട്: ആലപ്പുഴയിൽ കിടപ്പിലായ പിതാവിനു ക്രൂര മർദ്ദനം. മദ്യലഹരിയിൽ മകൻ ക്രൂരമായി മർദിച്ചു. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ളയ്ക്കാണ് (75) മർദനമേറ്റത്. കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ക്രൂര മർദനം. മാപ്പ് പറയണമെന്നും മകൻ ആവശ്യപെടുന്നുണ്ട്. മകൻ അഖിൽ ചന്ദ്രനെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.ഇയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്. അഖിലിന്റെ സഹോദരനാണ് മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പിതാവിനെ മർദിക്കുന്ന സമയത്ത് തൊട്ടരികിലായി അമ്മയും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏറെനാളായി കിടപ്പിലാണ് ചന്ദ്രശേഖരൻ പിള്ള. മർദനം മദ്യലഹരിയിൽ തന്നെയാണെന്നും മറ്റ് കാരണങ്ങൾ ഇല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഖിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories