പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 5 സെന്റീമീറ്റര്‍ തുറന്നതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാത്രിയിലെ കണക്ക് അനുസരിച്ച് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിന് മുകളിലാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. ഷട്ടര്‍ തുറന്നു വിടുന്നതിനാല്‍ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് നിര്‍ദേശം നല്‍കി.