Share this Article
KERALAVISION TELEVISION AWARDS 2025
ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന് തീപ്പിടിച്ചു; പുക കണ്ടതോടെ ഡ്രൈവര്‍ ഇറങ്ങിയോടി
വെബ് ടീം
posted on 09-10-2025
1 min read
pickup van

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വാന്‍ പൂര്‍ണമായും കത്തിനശിച്ചു.മത്സ്യവുമായി പള്ളിക്കരയില്‍നിന്ന് ഉള്ളാളിലേക്ക് പോവുകയായിരുന്നു വാഹനം. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു.

നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കാസര്‍കോട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories