Share this Article
KERALAVISION TELEVISION AWARDS 2025
അമിത് ഷായ്‌ക്കെതിരെ വിമര്‍ശനവുമായി എ എൻ ഷംസീർ
AN Shamseer

അംബേദ്കറെ പോലും പരസ്യമായി അധിക്ഷേപിക്കാൻ ഭരണഘടന തൊട്ട് സത്യം ചെയ്തവർക്ക് കഴിയുന്ന കാലമാണിതെന്ന് സ്പീക്കർ എ.എൻ.ഷംസീർ.

ഭരണഘടന വരെ ചോദ്യം ചെയ്യപ്പെടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനായി ഭരണഘടനയെ തകർക്കാനുള്ള നീക്കവും നടക്കുന്നു.

അതിൽ അഭിപ്രായം പറയാതെ ഇരുന്നാൽ ഭരണഘടനയെ അട്ടിമറിക്കാൻ കൂട്ടുനിന്നതിന് തുല്യമാവുമെന്നും സ്പീക്കർ പറഞ്ഞു. കോഴിക്കോട് ഖാസി ഫൗണ്ടേഷൻ അവാർഡ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories