Share this Article
News Malayalam 24x7
വിരുന്നിനെത്തിയ വീട്ടിലെ ഗൃഹനാഥയെ പീഡിപ്പിച്ച പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍
latest news from idukki

വിരുന്നിനെത്തിയ വീട്ടിലെ ഗൃഹനാഥയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ ബന്ധുവായ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്‌തു .പഞ്ചിമബംഗാളിലെ പ്രതിയുടെ  ഗ്രാമത്തിൽ എത്തിയാണ്  ഇടുക്കി രാജാക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത് .രാജാക്കാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും .

പശ്ചിമബംഗാൾ ബിശ്വേശ്വർപ്പൂർ സ്വദേശിയായ 22 കാരനെയാണ് രാജാക്കാട് എസ്എച്ച്ഒ അജയ് മോഹൻ,  എസ്ഐ സജി എൻ.പോൾ, സിപിഒ ബി.ആർ.ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 18നാണ് പ്രതി ബൈസൺവാലിയിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ വീട്ടിൽ വിരുന്നിന് എത്തിയത്.

ഭർത്താവ് ജോലിക്ക്  പോയ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ഗൃഹനാഥയെ പീഡിപ്പിച്ച പ്രതി വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി പശ്ചിമബംഗാളിൽ ഉള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അതിനുശേഷം പ്രതി പശ്ചിമബംഗാളിലേക്ക് മടങ്ങി.

27നാണ് ഇത് സംബന്ധിച്ച് ദമ്പതികൾ രാജാക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. തുടർന്ന് പോലീസ് സംഘം കൊൽക്കത്തയിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ബിശ്വേശ്വർപൂറിലെത്തി അവിടത്തെ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories