Share this Article
News Malayalam 24x7
അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം
wild elephant attack

അതിരപ്പിള്ളിയിൽ ഇന്നും കാട്ടാന ആക്രമണം...പ്ലാന്റേഷൻ പത്താം ബ്ലോക്കിൽ തോട്ടം തൊഴിലാളിയുടെ ക്വാട്ടേഴ്സിന് അകത്ത് ആന കയറി. കടുത്ത ഭീതിയിലാണ് കോട്ടേഴ്സുകളിൽ കഴിയുന്നതെന്ന് പ്രദേശവാസികൾ.ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

തോട്ടം തൊഴിലാളിയായ പോളിയുടെ ക്വാർട്ടേഴ്സിനകത്താണ് ആന കയറിയത്.. പിൻവാതിലിലൂടെയാണ്  രണ്ട് ആനകൾ അകത്തു കയറിയത്. നാട്ടുകാരെത്തിയതോടെ മുൻ വാതിൽ തകർത്ത് ആനകൾ പുറത്തേക്ക്  പോവുകയായിരുന്നു.

സംഭവ സമയത്ത് പോളിയും കുടുംബവും  വീട്ടിൽ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ഇന്നലെ  തൊട്ടടുത്തുള്ള സത്യന്റെ വീടിൻറെ ഒരു ഭാഗവും  ആനക്കൂട്ടം തകർത്തിരുന്നു.

പ്രദേശത്തെ ഫെൻസിങ് കാര്യക്ഷമം അല്ലാത്തതിനാലാണ് ആനകൾ വനത്തിൽ നിന്നും ജനവാസ മേഖലയിലേക്ക് എത്തുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം..

രണ്ടുദിവസം മുൻപ്  മലക്കപ്പാറ അരൈകാപ്പ് ആദിവാസി നഗറിലെ  വീടും കാട്ടാന തകർത്തിരുന്നു..ഊര് നിവാസി ബാലൻ മണിയുടെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്.

ഷീറ്റ് മേഞ്ഞ വീടിന്റെ പുറകുവശത്തെ  അടുക്കള ഭാഗം പൂർണമായും ആന തകർത്തിരുന്നു.  സംഭവ സമയത്ത്  സംഭവ സമയത്ത് ബാലൻ മണിയും കുടുംബവും വീട്ടിൽ  ഇല്ലാതിരുന്നതിനാലാണ് ആളപായം ഒഴിവായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories