Share this Article
News Malayalam 24x7
കണ്ണൂര്‍ ജില്ലയിലെ മാവോയിസ്റ്റ് ഭീഷണി ഒഴിയുന്നു;സംഘത്തിലെ പ്രധാന കണ്ണിയും അറസ്റ്റില്‍
The Maoist threat in Kannur district is over; the main link of the gang has also been arrested

കണ്ണൂര്‍ ജില്ലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കേരള പൊലീസിലെ ഭീകര വിരുദ്ധ സ്‌ക്വാഡ്. സംഘത്തിലെ പ്രധാന കണ്ണിയും അറസ്റ്റിലായതോടെയാണ് ജില്ലയിലെ മാവോയിസ്റ്റ് ഭീഷണി ഒഴിയുന്നത്.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് കണ്ണൂര്‍-വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാവോവാദി ഗ്രുപ്പിന്റെ നേതാവ് സി.പി മൊയ്തീന്‍. ആദിവാസി മേഖലകളും പിന്നാക്ക മേഖലകളും കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.

കൊട്ടിയൂര്‍, കേളകം, ആറളം വനമേഖലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ എത്തി അരിയും സാധനങ്ങളും ശേഖരിച്ചിരുന്ന ഇവര്‍ വിവിധയിടങ്ങളില്‍ ആയുധങ്ങളുമായി പ്രകടനം നടത്തുകയും ചെയ്തിരുന്നു. മാവോവാദി ആശയങ്ങള്‍ അടങ്ങിയ ലഘു ലേഖകള്‍ പതിപ്പിച്ച്  പോരാട്ടത്തിന് ആഹ്വാനം ചെയ്തതും മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു.

പിന്നീട് ആറളം, വയനാട് വന മേഖല കേന്ദ്രീകരിച്ച്  പോലീസുമായി  ഏറ്റുമുട്ടലുകള്‍ ഉണ്ടായതാടെയാണ് ഇവരെ അമര്‍ച്ച ചെയ്യാനുള്ള പദ്ധതിക്ക് പോലീസ് രൂപം നല്‍കിയത്. ശേഷം നിരന്തര ഏറ്റുമുട്ടലുകള്‍ക്ക് ഒടുവിലാണ് സി.പി. മൊയ്തീനെ പൊലീസ് പിടികൂടിയത്.

ഇതോടെ മാവോയിസ്റ്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം എറെക്കുറെ അവസാനിച്ചു.സംഘത്തില്‍ അവശേഷിക്കുന്നത് തമിഴ്‌നാട്  സ്വദേശി സന്തോഷ് മാത്രമാണ്. ഇയാള്‍ക്കായും തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്യേഷണ സംഘം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories