Share this Article
News Malayalam 24x7
റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി
A woman gave birth to a baby girl


തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ യുവതി പ്രസവിച്ചു. ഇതര സംസ്ഥാനക്കാരിയാണ് പ്രസവിച്ചത്. ഒന്നാം പ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്ററിന് സമീപമാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീ അവശനിലയില്‍ ഉണ്ടായിരുന്നത്.

ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ യുവതി പ്രസവിക്കുകയായിരുന്നു. റെയില്‍വേ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ അജിതാകുമാരിയുടെ നേതൃത്വത്തില്‍ സിആര്‍പിഎഫ് പ്രവര്‍ത്തകര്‍ പ്രസവ രക്ഷ നടത്തി. അമ്മയെയും കുഞ്ഞിനെയും തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories