Share the Article
News Malayalam 24x7
India
Justice N.V. Ramana Alleges Harassment by Former Andhra Pradesh Government
ആന്ധ്ര മുൻ സർക്കാരിനെതിരെ ജസ്റ്റിസ് എൻ വി രമണ ജഗ്മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് മുന്‍ സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് എന്‍ വി രമണ. രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ക്കാര്‍ വേട്ടയാടി. തന്നെ മാത്രമല്ല. കുടുംബംഗങ്ങളെയും ലക്ഷ്യം വച്ചു. അവര്‍ക്ക് എതിരെ ക്രിമിനല്‍ കേസുകള്‍ കെട്ടിചമച്ചുവെന്നും ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. അമരാവതിയിലെ വിഐടി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിന്റെ വെളിപ്പെടുത്തല്‍. ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റാനുള്ള ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാരി എതിരായ കര്‍ഷകരുടെ സമരത്തെ എന്‍ വി രമണയുടെ കുടുംബം പിന്തുണച്ചിരുന്നു.
1 min read
View All
Delhi Air Pollution Worsens
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നു. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബിഎസ്-4, ബിഎസ്-6, സിഎൻജി, എൽഎൻജി, ഇവി ഒഴികെയുള്ള ചരക്ക് വാഹനങ്ങൾക്കാണ് ഈ നിയന്ത്രണം.ഇന്ന് മുതൽ ഈ വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല. എന്നാൽ, ബിഎസ്-4 വാഹനങ്ങൾക്ക് അടുത്ത വർഷം ഒക്ടോബർ 31 വരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഡൽഹിയിലെ വായു മലിനീകരണ തോത് ഇന്നും മോശം വിഭാഗത്തിൽ തുടരുകയാണ്.
1 min read
View All
MP Praveen Khandelwal
'ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്ന് മാറ്റണം' ; എംപി പ്രവീണ്‍ ഖണ്ഡേല്‍വാള്‍ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കത്തിൽ പറയുന്നു. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ ഇന്ദ്രപ്രസ്ഥ കവല എന്നും, വിമാനത്താവളം ഇന്ദ്രപ്രസ്ഥ വിമാനത്താവളം എന്നും പുനർനാമകരണം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, മഹാഭാരതത്തിലെ കഥാപാത്രങ്ങളായ പാണ്ഡവരുടെ പ്രതിമകൾ ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്നും പ്രവീൺ ഖണ്ഡേൽവാൾ ആവശ്യപ്പെടുന്നു.
1 min read
View All
Kannada Actress Divya Suresh
കന്നഡ നടി ദിവ്യ സുരേഷിന്റെ കാറിടിച്ച് 3 പേർക്ക് പരിക്ക്; ബെംഗളൂരുവിൽ വാഹനം പിടിച്ചെടുത്ത് പൊലീസ് ബെംഗളൂരിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4 ന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. അപകടത്തിൽ 3 പേർക്കും പരുക്കേറ്റു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ വാഹനം ഓടിച്ചത് ദിവ്യ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാര്‍ പിടിച്ചെടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
1 min read
View All
Afghan Foreign Minister Amir Khan Muttaqi
8 ദിവസത്തെ ഇന്ത്യ സന്ദര്‍ശനം; അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഡൽഹിയിൽ എട്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഡൽഹിയിലെത്തി. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണിത്. വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം കാബൂളില്‍ ദീര്‍ഘകാലമായി സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന് സന്ദര്‍ശനം തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.
1 min read
View All
Other News