Share this Article
News Malayalam 24x7
ശിവരാജ് പാട്ടില്‍ അന്തരിച്ചു
Shivraj Patil

കോൺഗ്രസ് രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും മുൻ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിലും അദ്ദേഹം അംഗമായിരുന്നു. വിവിധ കേന്ദ്രമന്ത്രി പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം 1991 മുതൽ 1996 വരെ ലോക്സഭാ സ്പീക്കറായും സേവനമനുഷ്ഠിച്ചു.


ശിവരാജ് പാട്ടീലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു നിർണായക ഘട്ടമായിരുന്നു 2008-ലെ മുംബൈ ഭീകരാക്രമണം. ഈ സമയത്ത് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. സംഭവത്തെ തുടർന്ന് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. അതിനുശേഷം പഞ്ചാബ് ഗവർണർ, ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റർ എന്നീ പദവികളും അദ്ദേഹം വഹിച്ചു.നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ശിവരാജ് പാട്ടീലിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article