Share this Article
News Malayalam 24x7
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി; തമിഴ്‌നാട്ടില്‍ റെഡ് അലേര്‍ട്ട് തുടരുന്നു
Cyclone Fengal

തമിഴ്‌നാട് തീരം തൊട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ്  ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ 4 മണം റിപ്പോര്‍ട്ട് ചെയ്തു.

 ഇന്നലെ രാത്രി പതിനൊന്നരയോടെ പൂര്‍ണമായി കരയില്‍ പ്രവേശിച്ച ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മായിട്ടുണ്ട്.ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ടും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 

തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതിയില്‍ ഇതുവരെ 4 മരണം റിപ്പോര്‍ട്ട് ചെയ്തു. വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റാണ് മൂന്നു പേര്‍ക്കും ജീവന്‍ നഷ്ടമായത്. ചുഴലിക്കാറ്റിലും കനത്തമഴയിലും റോഡുകളില്‍ വെള്ളക്കെട്ടും രൂക്ഷമാണ്.

പുതുച്ചേരി, കടലൂര്‍, വിഴുപ്പുറം എന്നിവിടങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴ തുടരുമെന്നാണ് സൂചന. എന്നാല്‍ മഴയെത്തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം തുറന്നു. എന്നാല്‍ റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories