Share this Article
image
19,900 രൂപയുടെ ഹെഡ്ഫോൺ ഓർഡർ ചെയ്തു; കൊറിയർ പെട്ടി തുറന്നപ്പോൾ കിട്ടിയത് ടൂത്ത് പേസ്റ്റ്!
വെബ് ടീം
posted on 10-12-2023
1 min read
man orders sony headphone worth 19,900 rupees get colgate tooth paste

ഓൺലൈൻ വെബ് സൈറ്റുകളിലും, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും നിന്ന് വിവിധ സാധനങ്ങൾ ഓർഡർ ചെയ്തിട്ട് അതിന് പകരം മറ്റു സാധനങ്ങൾ കിട്ടിയിട്ടുള്ള നിരവധി പേരുണ്ട്. അത്തരത്തിൽ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ച് രം​ഗത്തെത്തിയിരിക്കുകയാണ് യാഷ് ഓജ എന്ന ഉപ​ഭോക്താവ്.

ആമസോണിൽ നിന്നാണ് തനിക്ക് പണി കിട്ടിയതെന്ന് ഓജ പറയുന്നു. 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ് ഹെഡ്‌ഫോണാണ് ഓജ ഓർഡർ ചെയ്തത്. ​ഹെഡ്ഫോണിനായി കാത്തിരുന്ന ഓജ തനിക്കു കിട്ടിയ പെട്ടി തുറന്നപ്പോൾ ഞെട്ടി. അതിൽ ഹെഡ്ഫോൺ പോയിട്ട് ഒരു ഇയർ ഫോണുമില്ല.

പകരം ലഭിച്ചത് ​കോൾ​ഗേറ്റിന്റെ ഒരു ടൂത്ത് പേസ്റ്റ്. ഓർഡർ ചെയ്ത സാധനത്തിന്റെ അൺബോക്സിങ് വീഡിയോ ഓജ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'അടിപൊളി, ഞാൻ ഓർഡർ ചെയ്തത് സോണി എക്സ്.ബി910എൻ ഹെഡ്ഫോൺ, കിട്ടിയത് ​കോൾ​ഗേറ്റ് ടൂത്ത് പേസ്റ്റ്'- ഓജ വീഡിയോയിൽ പറയുന്നു. ഹെഡ്സെറ്റിന്റെ പെട്ടിയിൽ തന്നെയായിരുന്നു ടൂത്ത് പേസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories