ഇന്തോനേഷ്യയിൽ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ, കളിസ്ഥലങ്ങളിലെ റൈഡുകളിൽ കളിക്കുന്നതുപോലെ കുട്ടികൾ ഭീമൻ പാമ്പിന് മുകളിലൂടെ തെന്നിമാറുന്നതും ഓടിക്കളിക്കുന്നതും കാണാം.വിഷമില്ലാത്ത ഇനമാണെങ്കിലും മനുഷ്യരെ വരിഞ്ഞുമുറുക്കി വിഴുങ്ങാൻ ശേഷിയുള്ള 'റെറ്റിക്യുലേറ്റഡ് പൈത്തൺ' വിഭാഗത്തിൽപ്പെട്ട പാമ്പാണിതെന്നാണ് പ്രാഥമിക നിഗമനം. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് ഈ ഇനം.