ഹൈദരാബാദിലെ എൽ.ബി. നഗറിൽ സദർ ഉത്സവത്തിനിടയിൽ കാളയുടെ കൊമ്പിൽ പിടിച്ച് നൃത്തം ചെയ്യുകയായിരുന്ന 16 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയായ ഭവാനി ശങ്കറാണ് ദാരുണമായി മരണപ്പെട്ടത്. ആൾ ഇന്ത്യ യാദവ് മഹാസഭ വൈസ് പ്രസിഡന്റ് പോചബോയിന ഗണേഷ് യാദവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു സംഭവം.നൃത്തം ചെയ്യുന്നതിനിടയിൽ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാത്രി 10:30-ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്.
കാളയുടെ കൊമ്പിൽ പിടിച്ച് 16കാരൻ നടുക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്യുക