കിരിബാത്തിയിൽ പുതുവർഷമെത്തി.അന്താരാഷ്ട്ര ദിനാങ്ക രേഖയ്ക്ക് തൊട്ടുപടിഞ്ഞാറുള്ള ഓഷ്യാനിയന്‍ രാജ്യമായ കിരിബാത്തിയിലാണ് ലോകത്ത് ഏറ്റവുമാദ്യം പുതുവർഷമെത്തിയത്. കിരിബാത്തിയില്‍ പുതുവര്‍ഷത്തിൻ്റെ മണി മുഴങ്ങുമ്പോള്‍ ഇന്ത്യയിൽ സമയം വൈകിട്ട് മൂന്നരയേ ആയിട്ടുണ്ടായിരുന്നുള്ളു.കിരിബാത്തിക്ക് പിന്നാലെ ന്യൂസിലന്‍ഡിൻ്റെ ഭാഗമായ ചാറ്റം ദ്വീപിലേക്ക് പുതുവർഷമെത്തി. ഓസ്ട്രേലിയ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും ഉടന്‍ പുതുവല്‍സരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ 2026 പിറക്കുക. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവർഷം എത്തുന്നത് യുഎസിലായിരിക്കും. ഇതോടെ ലോകം മുഴുവനും ആഘോഷങ്ങളിലേക്ക് കടക്കും.
കിരിബാത്തിക്ക് കൗതുകകരമായ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ന്യൂ ഇയർ ആദ്യമെത്തുന്ന കിരിബാത്തി ദ്വീപ് അറിയപ്പെടുന്നത് ന്യൂ ഇയര്‍ ദ്വീപ് എന്നല്ല, ക്രിസ്മസ് ദ്വീപ് എന്നാണ്. പരമ്പരാഗത നൃത്തം, വിരുന്ന്, പ്രാർത്ഥനാ ചടങ്ങുകൾ എന്നിവയോടെ ഇവിടെ ആളുകൾ പുതുവർഷം ആഘോഷിക്കുന്നു.600 ഓളം ആളുകൾ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്.കിരിബാത്തിയുടെ കിഴക്ക് ഭാഗത്തുള്ള രാജ്യങ്ങളിലാണ് പുതുവർഷം അവസാനമെത്തുന്നത്. കിരിബാത്തിയിൽ നിന്ന് 750 കിലോമീറ്ററോളം സഞ്ചരിച്ച് അമേരിക്കൻ സമോവയിലെത്തിയാൽ ഭൂതകാലത്തിലേക്ക് ടൈം ട്രാവൽ ചെയ്ത് വേണമെങ്കിൽ വീണ്ടും ഒന്നുകൂടി ന്യൂ ഇയർ ആഘോഷിക്കാം...!