Share this Article
image
സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
വെബ് ടീം
posted on 26-05-2023
1 min read
Kondotty Mappila kala Academy former secretary Razaq Payambrat found dead

മലപ്പുറം: കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം മുന്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനും സിപിഎം നേതാവുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പരാതികളും ഫയലുകളും കഴുത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം.

പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ റസാഖ് പലപ്പോഴും മുന്നോട്ടുവന്നിരുന്നു. സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരെ ആയിരുന്നു റസാഖ് പ്രതികരിച്ചിരുന്നത്. പ്രതികരണങ്ങളെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലും സൈബര്‍ ആക്രമണവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപവുമായി റസാഖ് പയമ്പ്രോട്ടിന്റെ സുഹൃത്തുക്കള്‍ രംഗത്തെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories