Share this Article
News Malayalam 24x7
പ്രമുഖ യൂട്യൂബര്‍ 'V J മച്ചാന്‍' അറസ്റ്റില്‍
'V J Machan'

പോക്സോ കേസിൽ യൂട്യൂബർ അറസ്റ്റിൽ. വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജെ യാണ്  അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുലർച്ചെ  കൊച്ചിയിലെ  താമസസ്ഥലത്തുനിന്നാണ് പൊലീസ് ഗോവിന്ദിനെ കസ്റ്റഡിയിലെടുത്തത്.

പതിനാറ് കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കളമശേരി പൊലീസിൻ്റെ നടപടി. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോഷ്യൽ മീഡിയ വഴി തന്നെയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെട്ടത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള വിജെ മച്ചാൻ ആലപ്പുഴ മാന്നാർ സ്വദേശിയാണ്. ഇയാളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories