കൊച്ചി: കസ്റ്റഡിയിലെടുത്ത നടൻ ദുൽക്കർ സൽമാന്റെ വാഹനം വിട്ടുനൽകും. കസ്റ്റസ് അഡിഷണൽ കമ്മീഷണറുടേതാണ് ഉത്തരവ്. 20% ബാങ്ക് ഗ്യാരണ്ടിയുടെയും ബോർഡിന്റെയും അടിസ്ഥാനത്തിൽ ആണ് വിട്ടു നൽകുക. വാഹനം കേരളത്തിന് പുറത്തുകൊണ്ടുപോകരുത്. ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം എന്ന വ്യവസ്ഥകളും ഉണ്ട്.
ലാൻഡ് റോവർ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെ ദുൽഖർ സൽമാൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ദുൽഖറിന്റെ കൈവശമുണ്ടായിരുന്നത് ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനമാണെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, വ്യക്തികൾക്കെതിരെ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ഹൈക്കോടതി കസ്റ്റംസിന് നിർദ്ദേശം നൽകിയിരുന്നു.
രേഖകൾ പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നും, വാഹനം താത്കാലികമായി വിട്ടുനൽകണമെന്നും ആയിരുന്നു ദുൽഖർ സൽമാന്റെ വാദം. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നൽകാമെന്നും അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ വിദേശത്തുനിന്ന് കള്ളക്കടത്തായി കൊണ്ടുവന്നതെന്ന സംശയത്തെ തുടർന്നാണ് വാഹനം പിടിച്ചെടുത്തതെന്ന നിലപാടിലാണ് കസ്റ്റംസ് ഉറച്ചുനിന്നത്.