Share this Article
News Malayalam 24x7
പിഎസ്.സി കോഴ വിവാദത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സിപിഐഎം
CPIM has said that the party leadership has not received any complaint about the PSC bribery scandal

PSC കോഴ വിവാദത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാന സെക്രട്ടറിയേറ്റിന് പരാതി നൽകേണ്ട ആവശ്യമില്ല. അദ്ദേഹം കൂടി ഉൾപ്പെട്ടതാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ സംഭവത്തെക്കുറിച്ച് ഏതെങ്കിലും ഘടകത്തിന് പരാതി കിട്ടിയാൽ അവരത് പരിശോധിക്കും.

പേര് വയ്ക്കാതെ വെള്ളകടലാസിൽ ആരു പരാതി തന്നാലും പാർട്ടി അന്വേഷിക്കും. തെറ്റായ പ്രവണത കണ്ടാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചോ എന്ന കാര്യം ജില്ലാ സെക്രട്ടറിയോട് ചോദിക്കണമെന്നും എം.വി.ഗോവിന്ദൻ കോഴിക്കോട് പ്രതികരിച്ചു. 

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories