യുക്രെയ്‌നിലെ കുട്ടികളുടെ നിഷ്‌കളങ്കത ഓര്‍മ്മിപ്പിച്ച് വ്‌ളാദിമിര്‍ പുടിന് കത്തയച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. ഏത് രാജ്യമാണെങ്കിലും കുട്ടികള്‍ സ്വപ്‌നം കാണുന്നത് ഒരേപോലെയാണ്. എന്നാല്‍ യുക്രെയ്‌നിലെ കുട്ടികള്‍ ഇന്ന് ഇരുട്ടിലാണ്. മാതാപിതാക്കളെന്ന നിലയില്‍ അടുത്ത തലമുറയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അവരുടെ സന്തോഷത്തോടെയുള്ള ചിരി തിരിച്ച് കൊണ്ടുവരാന്‍ താങ്കള്‍ക്ക് സാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.. റഷ്യ യുക്രെയിന്‍ യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മെലാനിയ സമാധാനം ആവശ്യപ്പെട്ടുകൊണ്ട് പുടിന് കത്തയച്ചത്..