Share this Article
News Malayalam 24x7
40 ദിവസത്തിനിടെ 23 പേർ മരിച്ചു; ഹാസനിലെ ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിൻ?; തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
വെബ് ടീം
posted on 01-07-2025
1 min read
COVID

ബംഗളൂരു: കർണാടകയിലെ ഹാസനിൽ  40 ദിവസത്തിനിടെ 23  പേർ  ഹൃദയാഘാതം മൂലം മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നതെന്നും ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലാർ സയൻസിലെ ഡയറക്ടർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ വിഷയം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദേശിച്ചിട്ടുുണ്ട്. ഇതേ കമ്മിറ്റി യുവാക്കൾക്കിടയിലെ അകാലമരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോയെന്ന എന്ന കാര്യത്തിലും പഠനം നടത്തിയിരുന്നു.

അതിവേഗത്തിൽ കോവിഡ് വാക്സിന് അനുമതി നൽകി വിതരണം ചെയ്തത് ചിലപ്പോൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്നും സിദ്ധരാമയ്യ എക്സിൽ കുറിച്ചു. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കഴിഞ്ഞ 40 ദിവസത്തിനിടെ 23 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ജൂൺ 30ന് നാല് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. വിഷയം കർണാടകയെ കടുത്ത ആശങ്കയിലാക്കിയതോടെയാണ് കർണാടക മുഖ്യമന്ത്രി തന്നെ തന്നെ ഇക്കാര്യത്തിൽ ഇടപ്പെട്ടത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories