Share this Article
Union Budget
ടെഡി ബിയറിന് ഡിഎന്‍എ പരിശോധന, സഹപാഠിയായ ബിരുദവിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്ത ഇന്ത്യൻ വിദ്യാർഥി പിടിയിൽ, 200 മണിക്കൂർ ശമ്പളമില്ലാത്ത ജോലി ഉൾപ്പെടെ 14 മാസത്തെ തടവ് ശിക്ഷ
വെബ് ടീം
posted on 24-06-2025
1 min read
udkarsh-yadav

ന്യൂകാസിൽ: ബിരുദ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ച് കയറുകയും കിടക്കവിരിയിൽ ഉൾപ്പെടെ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വിദ്യാർഥി ഇംഗ്ലണ്ടിൽ പിടിയിൽ.ഡിഎന്‍എ പരിശോധന ഉൾപ്പെടെ നടത്തിയാണ് അതിക്രമിയെ തിരിച്ചറിഞ്ഞത്. ന്യൂകാസിലിലെ നോർത്താംബ്രിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർഥിയായ ഉദ്കർഷ് യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്കർഷ് യാദവ് തന്‍റെ സഹപാഠിയായ ഒരു ബിരുദ വിദ്യാർഥിനിയുടെ മുറിയിൽ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു.അവധിക്കാലത്ത് സഹപാഠി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്കർഷ് മുറിയിൽ അതിക്രമിച്ച് കയറിയത്. ഇതിനായി ഇയാൾ ഗേറ്റ്സ്ഹെഡിലെ ട്രിനിറ്റി സ്ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാൻ കഴിയുന്ന ജിം കീ കാർഡ് ഉപയോഗിച്ചു.

അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഉദ്കർഷ് മുറിയിൽ കയറി സ്വയംഭോഗം ചെയ്തതായി സഹപാഠിയായ വിദ്യാർഥിനി തിരിച്ചറിയുന്നത്.തന്‍റെ കിടക്കവിരിയിലും ടെഡി ബിയറിലും എന്തോ വെളുത്ത വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ജിം കീ കാർഡിലെ ഡാറ്റ പരിശോധിച്ച പെണ്‍കുട്ടി, ഉദ്‍കർഷ് യാദവ് തന്‍റെ മുറിയില്‍ കയറിയതായി മനസിലാക്കി. പിന്നാലെ പെണ്‍കുട്ടി ഉദ്‍കർഷിനെതിരേ കേസ് നല്‍കി.ഡിഎന്‍എ ടെസ്റ്റിലൂടെയാണ് അതിക്രമം നടത്തിയത് ഉദ്‍കര്‍ഷ് തന്നെയാണെന്ന് കോടതി കണ്ടെത്തിയത്. യുവതിക്ക് മൂന്ന് ടെഡി ബിയറിനും കിടക്കവിരിക്കും തുല്യമായ തുക നഷ്ടപരിഹാരം നല്‍കണമെന്നും, 200 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലി ചെയ്യണമെന്നും, 14 മാസത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories