Share this Article
News Malayalam 24x7
എക്‌സിറ്റ് പോളുകളെ തള്ളിയും മുസ്ലീം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചും വെള്ളാപ്പള്ളി നടേശന്‍
Vellappally Natesan

എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലീം ലീഗ് ആയിരിക്കും ഭരിക്കുകയെന്നും, ലീഗ് ഭരിച്ചാൽ മാറാട് കലാപം ആവർത്തിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

എക്സിറ്റ് പോളുകൾ എല്ലാ ഇപ്പോഴും ശരിയാകണമെന്നില്ലെന്നും, സർവേകളല്ല ജനങ്ങളാണ് തങ്ങളുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളിൽ ലീഗ് അഭിപ്രായം പറയേണ്ടതില്ലായിരുന്നുവെന്നും, ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയൊരു ഭൂരിപക്ഷത്തിലാണെങ്കിലും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നാണ് തന്റെ വിശ്വാസമെന്നും വെള്ളാപ്പള്ളി പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories