 
                                 
                        എറണാകുളം കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങി . കളമശ്ശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍. ഇന്നലെ വൈകീട്ടാണ് കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ നടന്ന ടെക് ഫെസ്റ്റിനിടെയായിരുന്നു ദുരന്തം.
കുസാറ്റിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി,നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ഡ്രിഫ്റ്റ,താമരശ്ശേരി സ്വദേശി സാറ തോമസ് എന്നിവരും പാലക്കാട് സ്വദേശി ആല്‍ബിന്‍ ജോസഫുമാണ് മരിച്ചത്. രണ്ട്പേരുടെ  നില ഗുരുതരമാണ്. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും മന്ത്രി  നിര്‍ദ്ദേശം നല്‍കി.കളമശ്ശേരി പൊലീസും കേസെടുത്തിട്ടുണ്ട്.    
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    