Share this Article
News Malayalam 24x7
എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും പിന്നാലെ ഇന്ധന സർചാർജുമായി ആകാശ എയറും; ടിക്കറ്റ് നിരക്ക് 1300 രൂപ വരെ കൂടും
വെബ് ടീം
posted on 14-03-2026
1 min read
AKASA

ന്യൂഡൽഹി: ഊർജപ്രതിസന്ധി കണക്കിലെടുത്ത് എയർ ഇന്ത്യ ഗ്രൂപ്പിനും ഇൻഡിഗോയ്ക്കും പിന്നാലെ ആകാശ എയറും വിമാനക്കൂലിക്കൊപ്പം ഇന്ധന സർചാർജ് ഏർപ്പെടുത്തി. ഇതോടെ എയർ ടിക്കറ്റ് നിരക്ക് ഉയരും. മാർച്ച് 15 പുലർച്ചെ ഒന്നു മുതലുള്ള ബുക്കിങ്ങുകൾക്ക് നിരക്ക് ബാധകമാകും. 199 രൂപ മുതൽ 1,300 രൂപ വരെയാണ് ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്ക് സർചാർജായി ഈടാക്കുക. യാത്രാദൈർഘ്യം, സെക്ടർ അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുമെന്ന് ആകാശ എയർ അറിയിച്ചു. ഏവിയേഷൻ ഇന്ധനവിലയിലുണ്ടായ വൻവർധനയാണ് തീരുമാനത്തിനു പിന്നിൽ. വരും ദിവസങ്ങളിൽ സ്പൈസ്ജെറ്റ് അടക്കമുള്ള മറ്റു വിമാനക്കമ്പനികളും നിരക്ക് കൂട്ടിയേക്കും.25 രൂപ മുതൽ 1,800 രൂപ വരെയാണ് സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 14 പുലർച്ചെ ഒന്നു മുതൽ പ്രാബല്യത്തിലായി. ആഭ്യന്തര സർവീസുകളുടെ ടിക്കറ്റിൽ 425 രൂപയാണ് വർധന. ഏറ്റവും ഉയർന്ന വർധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകൾക്കാണ്, 2,300 രൂപ. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) കണക്കുപ്രകാരം ഇന്ത്യയടക്കമുള്ള മേഖലയിൽ 85 ശതമാനത്തിലേറെ വർധനയുണ്ടായെന്നാണ് കണക്ക്.

∙ ആഭ്യന്തര സർവീസുകൾ: 425 രൂപ

∙ ഗൾഫ് രാജ്യങ്ങൾ: 900 രൂപ

∙ ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, പശ്ചിമേഷ്യ: 1,800 രൂപ

∙ യൂറോപ്പ്: 2,300 രൂപ


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories