Share this Article
News Malayalam 24x7
ശബരിമല സ്വർണ്ണക്കവർച്ച കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
A. Padmakumar's Bail Plea Rejected

ശബരിമലയിലെ കട്ടളപ്പാളി സ്വർണ്ണം മോഷണം പോയ കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇതോടെ, പത്മകുമാറിന് ഈ കേസിൽ ജാമ്യം ലഭിക്കില്ല.

സ്വർണ്ണപ്പാളി മാറ്റി സ്ഥാപിക്കാൻ മുൻ തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് ബോർഡിന്റെ അറിവോടെയായിരുന്നു എന്നും, മിനിസ്റ്ററിലെ രേഖകളിൽ 'ചെമ്പ്' എന്ന് എഴുതിയിരുന്നത് എല്ലാവരുടെയും സമ്മതത്തോടെയാണെന്നുമാണ് പത്മകുമാർ ജാമ്യഹർജിയിൽ വാദിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്.


നിലവിൽ, ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളി കേസിൽ പത്മകുമാർ റിമാൻഡിലാണ്. ഈ കേസിൽ ജാമ്യം ലഭിച്ചാലും മറ്റ് കേസുകളിൽ റിമാൻഡിലായതിനാൽ അദ്ദേഹത്തിന് ഉടൻ പുറത്തിറങ്ങാൻ സാധിക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article