Share this Article
News Malayalam 24x7
പൊലീസ് സ്റ്റേഷനുകളിലെ CCTV ദൃശ്യങ്ങള്‍ പുറത്ത് പോകുന്നതിനാന്‍ ജാഗ്രത വേണം; ഡിജിപിയുടെ മുന്നറിയിപ്പ്
DGP Warns Against CCTV Footage Leak from Police Stations

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുപോകുന്നത് തടയാൻ കർശന ജാഗ്രത പാലിക്കണമെന്ന് ഡിജിപി. കസ്റ്റഡി മർദ്ദനങ്ങളുടെയും അനുബന്ധ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. 2024 സെപ്റ്റംബറിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപി ആയിരുന്ന എ.എസ്. ശ്രീജിത്ത് ജില്ലാ പൊലീസ് മേധാവികൾക്ക് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


കുന്ദംകുളം, പീച്ചി പൊലീസ് സ്റ്റേഷനുകളിലുണ്ടായ കസ്റ്റഡി മർദ്ദനങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പ്രതികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങൾ വിവിധ റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിരുന്നു. പീച്ചി സ്റ്റേഷൻ മർദ്ദനവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ കെ.പി. ഔസേപ്പ് വിവരാവകാശ നിയമപ്രകാരം സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നേടിയെടുത്തിരുന്നു.


ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ടാണ് ഡിജിപി ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. പ്രതികളുമായോ മറ്റ് ഇടപാടുകളിലോ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും എല്ലാ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories