മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണിമുകുന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ടൊവിനോ ചിത്രം 'നരിവേട്ട'യെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്ന മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതിയിലാണ് കേസ്. മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് നിലവില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ഗൂഢാലോചന ആരോപിച്ച് ഉണ്ണി മുകുന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.