Share this Article
News Malayalam 24x7
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പുതിയ തലവന്‍ കശ്യപ് പ്രമോദ് പട്ടേല്‍
Kashyap Pramod Patel

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്.ബി.ഐയുടെ പുതിയ തലവനെ പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ വംശജനായ കശ്യപ് പ്രമോദ് പട്ടേല്‍ എന്ന കാഷ് പട്ടേലിനെയാണ് ട്രംപ് എഫ്.ബി.ഐ ഡയറക്ടറായി നിയമിച്ചത്. പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെ ട്രംപ് പങ്കുവെച്ചു.

കാഷ് പട്ടേല്‍  മികച്ച അഭിഭാഷകനും കുറ്റന്വേഷകനുമാണെന്നും ഔദ്യോഗിക കാലയളവില്‍ അഴിമതി പുറത്ത് കൊണ്ടുവരുന്നതിലും അമേരിക്കന്‍ ജനതയുടെ സംരക്ഷണത്തിനും ജീവിതം ചെലവഴിച്ചയാളാണ് കാഷ് എന്നും ട്രംപ് എക്‌സില്‍ കുറിച്ചു.

ട്രംപിന്റെ ആദ്യ ടേമില്‍ സംരക്ഷണസേനാംഗമായിരുന്ന കാഷ് പട്ടേല്‍ നാഷണല്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories