Share this Article
KERALAVISION TELEVISION AWARDS 2025
'വൈരാഗ്യം തീർക്കുന്നതിൻ്റെ ഭാഗമായി പോലീസിനെ ഉപയോഗപ്പെടുത്തിയതാണ്'; ബാലയുടെ അഭിഭാഷക
Bala's lawyer Fatima Siddique

ബാലക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്.വൈരാഗ്യം തീർക്കുന്നതിൻ്റെ ഭാഗമായി പോലീസിനെ ഉപയോഗപ്പെടുത്തിയതാണ്.

ഇപ്പോൾ നടന്ന സംഭവത്തെ കുറിച്ചുള്ള ഉള്ളൂപരാതിയല്ല ഇത് നിലവിൽ ബാലയുടെ ആരോഗ്യനില മോശമാണെന്നും അഭിഭാഷക ഫാത്തിമ സിദ്ദിഖ് പറഞ്ഞു. മൂന്നു നേരവും മരുന്നു കഴിക്കുന്ന വ്യക്തിയാണ് ബാല.

ഏത് അന്വേഷണത്തോടും സഹകരിക്കുന്ന വ്യക്തി കൂടിയാണ്. ഈ വിഷയത്തിൽ നോട്ടീസ് നൽകി ചോദ്യം ചെയ്തു വിടാവുന്നതേ ഉള്ളൂ.പക്ഷെ പോലീസ് ഫ്ലാറ്റിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നു തന്നെ ഹൈക്കോടതിയിയെ സമീപിക്കുമെന്നും ബാലയുടെ അഭിഭാഷക ഫാത്തിമ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories