Share this Article
News Malayalam 24x7
ഇറാനിലെ യുഎസ് വ്യോമാക്രമണം; ആണവകേന്ദ്രങ്ങൾക്ക് പരിമിതമായ നാശം മാത്രം
Limited Damage to Iran Nuclear Sites After US Strike

യുഎസ് വ്യോമാക്രമണങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂവെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ റിപ്പോര്‍ട്ട്. അമേരിക്കയുടെ വ്യോമാക്രമണങ്ങള്‍ക്ക് ഇറാന്റെ ആണവശേഷിയെ ഏതാനും മാസങ്ങള്‍ വൈകിപ്പിക്കാനേ സാധിച്ചിട്ടുള്ളൂവെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഏകദേശം 400 കിലോഗ്രാം സമ്പുഷ്ട യുറേനിയം ആക്രമണങ്ങള്‍ക്ക് മുന്‍പ് തന്നെ ഇറാന്‍ മാറ്റിയെന്നാണ് കണ്ടെത്തല്‍. ക്രമണം നടന്ന ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ കേന്ദ്രങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും ആണവ അടിസ്ഥാന സൗകര്യങ്ങള്‍ കേടുകൂടാതെയിരിക്കുന്നുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയായ ഡിഐഎ യുടെ അന്വേഷണത്തിലാണ് കണ്ടെത്തലുകള്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ യുറേനിയം സമ്പുഷ്ടീകരണത്തിനുപയോഗിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ മിക്കവാറും പ്രവര്‍ത്തനക്ഷമമായി തുടരുന്നുവെന്ന് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങളും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു. റിപ്പോര്‍ട്ട് വ്യജവാര്‍ത്തയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories