Share this Article
image
ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന
വെബ് ടീം
posted on 31-03-2023
1 min read

കൊവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദമായ എക്‌സ്ബിബി 1.16 ആണ് ഇന്ത്യയില്‍ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. 

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌സ്ബിബി 1.16 വകഭേദമാണ് കൊവിഡ് കുതിപ്പിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ശരാശരി മൂവായിരമായിരുന്ന കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 10,500 ആയി ഉയര്‍ന്നു. 

ഉപവകഭേദമായ എക്‌സ്ബിബി 1.16 നിലവില്‍ ലോകത്തിലെ 22 രാജ്യങ്ങളില്‍ വ്യാപിക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും സാങ്കേതിക വിദഗ്ധ മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. 

ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ പൂനെയിണ് എക്സ്ബിബി 1.16 വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. 48 മണിക്കൂറിന് മുകളില്‍ നീണ്ട് നില്‍ക്കുന്ന ശക്തമായ പനി, തൊണ്ട വേദന, ശരീര വേദന, തലവേദന എന്നിവയാണ് എക്സ്ബിബി 1.16 ന്റെ ലക്ഷണങ്ങള്‍. ഈ രോഗികളില്‍ രുചിയും മണവും നഷ്ടപ്പെടുന്നതായി കാണാറില്ലെന്നും വിദഗ്ധര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories