വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയ പശ്ചിമ ബംഗാള്‍ നാദിയ സ്വദേശിയായ 27 കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയ സംഭവത്തിലാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വോട്ട് കൊള്ള നടത്തിയെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ച മണ്ഡലമാണ് കര്‍ണാടക കലബുറഗി ജില്ലയിലെ അലന്ദ്. പശ്ചിമ ബംഗാളില്‍ മൊബൈല്‍ കട ഉടമയായ ബാപി ആദ്യയാണ് അറസ്റ്റിലായത്. ഇയാളെ ബംഗുളൂരുവിലെ കോടതിയില്‍ ഹാജരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്കും ആപ്പുകളിലേക്കും അനധികൃതമായി കയറി കൃത്രിമം നടത്തിയെന്നാണ് പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയിരിക്കുന്നത്.