Share this Article
News Malayalam 24x7
'ജനനായകനെ' കേള്‍ക്കാന്‍ ജനലക്ഷങ്ങള്‍;'വരുംകാല മുഖ്യമന്ത്രി' എന്ന വിശേഷണത്തോടെ വിജയ്‌ക്ക് വേദിയിലേക്ക് സ്വാഗതം
വെബ് ടീം
posted on 21-08-2025
1 min read
vijay

മധുര: നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം മധുരയില്‍ തുടങ്ങി. 2026 നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാനുള്ള പരിപാടികളാണ് മാനാട് 2.0 എന്ന് പേരിട്ട രണ്ടാം സംസ്ഥാന സമ്മേളനം ആവിഷ്‌കരിക്കുക. മൂന്ന് ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ മധുര പരപതിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുവെന്നാണ്  ടിവികെ നേതൃത്വം അറിയിക്കുന്നത്.  300 മീറ്റര്‍ നീളമുള്ള റാംപിലൂടെ നടന്ന വിജയ് ആർത്തലയ്‌ക്കുന്ന ആര്‍പ്പുവിളികളോടെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരും ആരാധകർക്ക് അഭിവാദ്യം അർപ്പിച്ചു.വിജയ് വരുന്ന റാംപിലേക്ക് ചാടിക്കയറി പ്രവര്‍ത്തകര്‍.ടിവികെയുടെ പ്രത്യയശാസ്ത്ര നേതാക്കളായ പെരിയാർ, കാമരാജ്, ബി.ആർ അംബേദ്കർ, വേലു നാച്ചിയാർ, ആഞ്ചലൈ അമ്മാൾ എന്നിവർക്ക് പുഷ്പാർച്ചന നടത്തിയ ശേഷം, പാർട്ടി അധ്യക്ഷനും നടനുമായ വിജയ് പാർട്ടി പതാക ഉയർത്തി. ശേഷം, വേദിയിലിരുന്ന തമിഴക വെട്രി കഴകത്തിന്റെ എല്ലാ നേതാക്കളും പാർട്ടി പ്രതിജ്ഞയെടുത്തു.പ്രസംഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്. ഡിഎംകെ സർക്കാർ സ്ത്രീകളെയും സർക്കാർ ജീവനക്കാരെയും മറ്റ് ജനവിഭാഗങ്ങളെയും തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നാണ് ആരോപണം. നിങ്ങളുടെ ഭരണത്തിൽ എന്തെങ്കിലും നീതിയുണ്ടോ, സ്ത്രീ സുരക്ഷയുണ്ടോ എന്നും സ്റ്റാലിനോട് വിജയ്‌യുടെ ചോദ്യം.പ്രത്യയശാസ്ത്ര ശത്രു ബിജെപിയെന്നും രാഷ്ട്രീയ ശത്രു ഡിഎംകെയെന്നും രാഷ്ട്രീയ നയം ആവർത്തിച്ച് വിജയ്. തമിഴക വേരുള്ളവർ ലോകം മുഴുവനുണ്ട്. ആ മുഴുവൻ ശക്തിയും ടിവികെക്ക് ഒപ്പമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. തമിഴക വേരുള്ളവർ ലോകം മുഴുവനുണ്ട്. ആ മുഴുവൻ ശക്തിയും ടിവികെക്ക് ഒപ്പമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. 2026ൽ തമിഴ്നാട്ടിലെ മത്സരം ടിവികെയും ഡിഎംകെയും തമ്മിൽ.2026 വിപ്ലവകരമായിരിക്കും. ടിവികെ അധികാരത്തിൽ വരുമെന്നും വിജയ്. ആർക്കും തടുക്കാനാകാത്ത ശക്തിയായി ടിവികെ മാറും. ഇത് അധികാരത്തിലിരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. സ്ത്രീകൾ, വയോജനങ്ങൾ, തൊഴിലാളികൾ അടക്കം അടിസ്ഥാന വിഭാഗങ്ങളെ തുണയ്ക്കുന്ന സർക്കാർ ഉണ്ടാക്കും. പെരിയാർ, കാമരാജ്, ബി.ആർ അംബേദ്കർ, വേലു നാച്ചിയാർ, ആഞ്ചലൈ അമ്മാൾ എന്നിവർ വഴികാട്ടികളായ കക്ഷിയാണ് ടിവികെയെന്നും വിജയ്.

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തമിഴ്‌ ജനതയുടെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രത്തിലെ ബിജെപി സർക്കാരിനും എതിരെ കടന്നാക്രമണവുമായി വിജയ്. താമരയിലയിൽ വെള്ളം പിടിക്കില്ല. തമിഴ് ജനത അങ്ങനെയാണ്. എന്ത് വേഷം കെട്ടി വന്നാലും. ബിജെപിക്ക് 2026ൽ തമിഴ്നാട്ടിൽ ഒന്നും ചെയ്യാനാകില്ലെന്നും വിജയ്.മുസ്ലീം ജനവിഭാഗങ്ങളോട് ദ്രോഹം ചെയ്യാനാണോ മൂന്നാമതും മോദി അധികാരത്തിൽ വന്നത്. തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സൈന്യം അറസ്റ്റ് ചെയ്യാതിരിക്കാൻ മോദി സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ? നീറ്റ് പരീക്ഷ വേണ്ടെന്ന് പറയാന്‍ പറ്റുമോ? അദാനിക്ക് വേണ്ടി നടത്തുന്ന ഭരണമെന്നാണ് വിമർശനം. തമിഴ്നാടിനെ തൊട്ടാൽ എന്ത് നടക്കുമെന്ന് ഞങ്ങൾ കാട്ടിത്തരുമെന്നും വിജയ്.

500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സമ്മേളന സ്ഥലത്ത് ഏകദേശം രണ്ട് ലക്ഷം പേർക്ക് സുഖമായി ഇരിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories