Share this Article
KERALAVISION TELEVISION AWARDS 2025
ഗ്യാൻവ്യാപി മസ്ജിദിൽ പൂജ ചെയ്യാൻ അനുമതി നൽകിയത് വേദനാജനകമാണെന്ന് സമസ്തയും മുസ്ലീം ലീഗും
Samasta and Muslim League said that permission to perform puja at GyanvapiMasjid is painful

ഗ്യാൻവ്യാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ  സമസ്തയും മുസ്ലിം ലീഗും. പൂജയ്ക്ക് അനുമതി നൽകിയത് വേദനാജനകമെന്നായിരുന്നു സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശം.ഗ്യാൻ വാപിയിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങളും കുറ്റപ്പെടുത്തി. കോഴിക്കോട് കടപ്പുറത്തെ മുഖദ്ദസ് നഗരിയിയിൽ നടന്ന എസ്കെഎസ്എസ്എഫ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ്യ തങ്ങൾ.മസ്ജിദിന്റെ കാര്യത്തിൽ തമ്മിൽ തല്ലാനില്ലെന്നും നിയമപരമായ വഴി നോക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories