Share this Article
News Malayalam 24x7
11കാരി തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ജനലിൽ റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിൽ
വെബ് ടീം
posted on 16-02-2025
1 min read
hanged aaradhika

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗറിൽ 11 വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ. മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ആരാധിക (11) ആണ് മരിച്ചത്. ജനലിൽ  റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. സ്വാമിയാർ മഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെ സഹോദരി രുദ്ര അടുത്ത വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഒന്നരയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടിലെ മുറിയൽ ആരാധിയകയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: രൂപേഷ് (ഡ്രൈവർ) അമ്മ: ചിത്ര (സെക്യൂരിറ്റി സ്റ്റാഫ്, കിംസ് ആശുപത്രി ).


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories