Share this Article
ഓണാഘോഷത്തിനിടെ സംഘർഷം: മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; 4 പേർക്കെതിരെ കേസ്; സംഭവം ബെംഗളൂരു നഴ്സിങ് കോളേജിൽ
വെബ് ടീം
posted on 02-09-2025
1 min read
nursing student

ബെംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. ആദിത്യ എന്ന വിദ്യാർത്ഥിയ്ക്കാണ്  കുത്തേറ്റിരിക്കുന്നത്. സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓണാഘോഷത്തിൽ ഇടയുണ്ടായസംഘർഷത്തിലാണ് കുത്തേറ്റത്. സുഹൃത്ത് സാബിത്തിനും സംഘർഷത്തിൽ പരിക്കുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories