Share this Article
KERALAVISION TELEVISION AWARDS 2025
ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; കാറിലുണ്ടായിരുന്ന ആൾക്ക് പരിക്ക്
വെബ് ടീം
19 hours 35 Minutes Ago
1 min read
PLANE

ഫ്‌ളോറിഡ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ചെറു വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.വിമാനത്തിന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫ്‌ളോറിഡയിലെ ബ്രെവാര്‍ഡ് കൗണ്ടിയിലുള്ള ഇന്റര്‍‌സ്റ്റേറ്റ് 95-ല്‍ തിങ്കളാഴ്ച നടന്ന സംഭവം എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറിന് മുകളില്‍ ചെറു വിമാനത്തിന് അടിയന്തര ലാന്‍ഡിങ് വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories