എഐസിസി സമ്മേളനത്തിന് അഹമ്മദാബാദിലെ സബര്‍മതി തീരത്ത് തുടക്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1700 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 61 പ്രതികളാണ് സമ്മേളനത്തില്‍ ഉള്ളത്. വഖഫ് നിയമം, മതപരിവര്‍ത്തന നിരോധന നിയമം, വിദേശനയം തുടങ്ങി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയങ്ങള്‍ ഇന്നു സമ്മേളനത്തില്‍ പാസാക്കും.ഡിസിസി ശാക്തീകരണത്തെ സംബന്ധിച്ച് സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് സൂചന