റിസര്‍വ് ബാങ്കിന്റെ പുതിയ പണനയം ഇന്ന് പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വയ്പയുടെ പലിശയായ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് സൂചന. ഇറക്കുമതീരുവ ഉയര്‍ത്തിയ അമേരിക്കയുടെ പ്രഖ്യാപനം ഉള്‍പ്പടെ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കണക്കിലെടുത്താണ് തീരുമാനം. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ ധന അവലോകന യോഗത്തിന് ശേഷം ഇന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ധന നയം പ്രഖ്യാപിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി ആദ്യ വാരം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു.