തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി യുവതി. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു കൊണ്ടാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് യുവതി പരാതി നല്‍കിയത്.ഇതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രി ക്രൈബ്രാംഞ്ചിന് കൈമാറും. ഇക്കാര്യത്തിൽ തുടർ നടപടികൾ ക്രൈംബ്രാഞ്ച് സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.