Share this Article
News Malayalam 24x7
കപ്പല്‍ കമ്പനിയായ MSCയ്ക്ക് അന്ത്യശാസനം നല്‍കി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്
MSC Shipping

കപ്പല്‍ കമ്പനിയായ എം.എസ്.സിയ്ക്ക് അന്ത്യശാസനം നല്‍കി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്. കൊച്ചി തീരത്ത് മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള ഇന്ധനം നീക്കാന്‍ നടപടികളെടുക്കാത്തതിലാണ് കടുത്ത നിര്‍ദേശം നല്‍കിയത്. എണ്ണ നീക്കല്‍ ഉടന്‍ തുടങ്ങിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് നിര്‍ദേശം. കപ്പല്‍ മുങ്ങിയ ഭാഗത്ത് എണ്ണപ്പാളികള്‍ കണ്ട് തുടങ്ങിയെന്ന കോസ്റ്റ്ഗാര്‍ഡിന്റെ വിവരത്തെ തുടര്‍ന്നാണ് നടപടി.

എന്നാല്‍ ഇന്ധനടാങ്കിലെ എണ്ണ ചോരുന്നതല്ലെന്നാണ് എം.എസ്.സിയുടെ നിലപാട്. എണ്ണ നീക്കം ചെയ്യാന്‍ നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനി ദൗത്യത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് ഇന്ധനനീക്കം അനിശ്ചിതത്വത്തിലായത്. ദൗത്യത്തിന് വേണ്ട സാങ്കേതിക പരിജ്ഞാനം ഇല്ലെന്ന് കാണിച്ചാണ് പിന്മാറ്റം. പകരം മറ്റൊരു കമ്പനിയെ ചുമതലപ്പെടുത്തിയെന്ന് എം.എസ്.സി അറിയിച്ചെങ്കിലും നടപടികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ഡിജി ഓഫ് ഷിപ്പിംഗ് അന്ത്യശാസനം പുറപ്പെടുവിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories