 
                                 
                        തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കൂടാതെ തമിഴ്‌നാട്ടില്‍ വീശിയടിക്കുന്ന  ഫെംഗല്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിലെ കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യപിച്ചു. ചെന്നെ ഉള്‍പ്പെടെ 9 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. 
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    