മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി 29ന് വിധി പറയാന്‍ മാറ്റി. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറയാന്‍ മാറ്റിയത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും നവീന്‍ ബാബു കൈകൂലി വാങ്ങി എന്ന രീതിയിലാണ് അന്വേഷിച്ചതെന്നും മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ തുടരന്വേഷണ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ സി ഐ ശ്രീജിത്ത് കോടേരി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.