സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും . ഇന്ന് 9 ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കാണ് റെഡ് അലർട്ട്. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കേരള തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോപത്തിനും സാധ്യത.