Share this Article
News Malayalam 24x7
ശക്തമായ പ്രതിരോധം വേണം, പിണറായിയുടെ പിന്തുണ തേടി രേവന്ദ് റെഡ്ഡിയുടെ കത്ത്
വെബ് ടീം
posted on 14-04-2026
1 min read
revanth reddy

ഹൈദരാബാദ്: കേന്ദ്ര നീക്കത്തിനെതിരെ  മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണതേടി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. നിയമസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേയാണ് രേവന്ദ് റെഡ്ഡി പിണറായി വിജയന് കത്തെഴുതിയത്. തെക്കൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിനെതിരേ ഒന്നിച്ച് നിൽക്കണമെന്നാണ് കത്തിലെ ആവശ്യം.

വനിതാ സംവരണത്തിന്റെ പേരിൽ നിയമസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ഒന്നിച്ച നിൽക്കണമെന്നാണ് കത്തിൽ രേവന്ദ് റെഡ്ഡിയുടെ ആവശ്യം. പതിറ്റാണ്ടുകളായി തെക്ക്, വടക്ക് എന്ന് വിഭജനം നിലനിൽക്കുന്നുണ്ട്. ഈ വേർതിരിവ് ആഴത്തിലാക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെതിരേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിരോധം വേണം. അതിന് ഒന്നിച്ച് നിൽക്കണമെന്നാണ് രേവന്ദ് റെഡ്ഡി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories