Share this Article
News Malayalam 24x7
ഐക്യരാഷ്ട്ര പൊതുസഭയുടെ 81മത് സമ്മേളനത്തിന് തുടക്കം; സമ്മേളനത്തില്‍ 193 രാജ്യങ്ങള്‍ പങ്കെടുക്കും
1st UN General Assembly Session Begins

ഐക്യരാഷ്ട്ര പൊതുസഭയുടെ 81 ാമത് സമ്മേളനത്തിന് തുടക്കം. ന്യൂയോര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ 193 രാജ്യങ്ങള്‍ പങ്കെടുക്കും. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ആഗോള സമാധാനം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊതുസഭയെ ഇന്ന് അഭിസംബോധന ചെയ്യും.

പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ അമേരിക്കയും ഇറാനും ഒരേ വേദിയില്‍ എത്തുന്നു എന്നതും യുഎന്‍ പൊതുസഭാ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സമ്മേളനത്തില്‍ പങ്കെടുക്കും. ട്രംപ് സമ്മേളനത്തില്‍ എന്ത് പറയുമെന്നതിലേക്കായിരിക്കും ആദ്യ ദിനത്തിലെ പ്രധാന ശ്രദ്ധ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍  26-ന് ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കും. ഏകപക്ഷീയമായ അമേരിക്കന്‍ തീരുവയില്‍ ഇന്ത്യ എതിര്‍പ്പറിയിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്, ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് തുടങ്ങിയ ലോക നേതാക്കളും സമ്മേളനത്തിനായി ന്യൂയോര്‍ക്കില്‍ എത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories