Share this Article
News Malayalam 24x7
തൃശൂർ കേരളവർമ്മ കോളേജ് യൂണിയന്‍ ചെയർമാൻ തെരഞ്ഞെടുപ്പിലെ റീ കൗണ്ടിങ് ഇന്ന്
Thrissur Kerala Varma College Union Chairman election recount today

തൃശൂർ ശ്രീ കേരളവർമ്മ കോളേജ് യൂണിയന്‍ ചെയർമാൻ തിരഞ്ഞെടുപ്പിലെ റീ കൗണ്ടിങ് ഇന്ന് നടക്കും.വോട്ടെണ്ണൽ വീണ്ടും നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രാവിലെ 9 മണിക്ക് പ്രിൻസിപ്പലിന്റെ ചേമ്പറിൽ ആണ് വോട്ടെണ്ണൽ നടക്കുക.

നിലവിൽ കോളേജിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ് പെട്ടികൾ 9 മണിയോടെ പ്രിൻസിപ്പലിന്റെ ചേമ്പറിൽ എത്തിക്കും.വോട്ടെണ്ണൽ മുഴുവനായും ക്യാമറയില്‍  ചിത്രീകരിക്കും. കെ.എസ്.യുവിൻ്റെ ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടന്‍ ശിവദാസൻ നല്‍കിയ ഹര്‍ജിയിൽ  ആണ്  റീക്കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories