Share this Article
KERALAVISION TELEVISION AWARDS 2025
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കില്ല
one nation one election

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കില്ല. ബില്‍ അവതരണം എംപിമാര്‍ക്ക് നല്‍കിയ കാര്യപരിപാടികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഈ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.

ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അതേസമയം ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories