Share this Article
കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം; അധ്യാപകന്‍ അറസ്റ്റില്‍
Sports Meet Food Incident

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചുവെന്ന ആരോപണം ഉന്നയിച്ചതിന് അറസ്റ്റിലായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല ശാലേം സ്‌കൂളിലെ കായിക അധ്യാപകന്‍ ജിജോ ജെയിംസിനെതിരെയാണ് നടപടി. സംഭവത്തില്‍ ജിജോ ജെയിംസ് നേരത്തേ അറസ്റ്റിലായിരുന്നു. ു. കായികമേളയുടെ നടത്തിപ്പിനെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മനപ്പൂര്‍വ്വം വ്യാജവാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. സാമ്പറില്‍ നിന്ന് പുഴുവിനെ ലഭിച്ചുവെന്നായിരുന്നു അധ്യാപകന്റെ ആരോപണം. ഇതിന്റെ ചിത്രവും പങ്കുവച്ചിരുന്നു. എന്നാല്‍ ആരോപണം തള്ളി വിദ്യാഭ്യാസ മന്ത്രിയും പാചക ചുമതലയുള്ള പഴയിടം മോഹനന്‍ നമ്പൂതിരിയും രംഗത്ത് എത്തുകയും ചെയ്തിരുന്നു. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories